ഒരു മഴയും തോരാതിരുന്നിട്ടില്ല - Oru mazhayum thoraathirunnittilla

ഒരു മഴയും തോരാതിരുന്നിട്ടില്ല

ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല

ഒരു രാവും പുലരാതിരുന്നിട്ടില്ല

ഒരു നോവും കുറയാതിരുന്നിട്ടില്ല

തിരമാലയില്‍ ഈ ചെറുതോണിയില്‍…2

അമരത്തെന്നരികെ അവനുള്ളതാല്‍

ഒരു മഴയും…

മഞ്ഞും മഴയും പൊള്ളുന്ന വെയിലും

എല്ലാം നാഥന്‍റെ സമ്മാനമാം

എന്‍ ജീവിതത്തിന്നു നന്നായ് വരാനായ്

എന്‍ പേര്‍ക്കു താതന്‍ ഒരുക്കുന്നതാല്‍

ഒരു മഴയും…

കല്ലും മുള്ളും കൊള്ളുന്ന വഴിയില്‍

എന്നോടുകൂടെ നടക്കുന്നവന്‍

എന്‍ പാദമിടറി ഞാന്‍ വീണുപോയാല്‍

എന്നെ തോളില്‍ വഹിച്ചീടുവോന്‍

ഒരു മഴയും…

ഒരു മഴയും തോരാതിരുന്നിട്ടില്ല - Oru mazhayum thoraathirunnittilla

Oru mazhayum thoraathirunnittilla

Oru kaatum atangngaathirunnittilla

Oru raavum pularaathirunnittilla

Oru novum kurrayaathirunnittilla

Thiramaalayil ee cherruthoniyil - 2

Amaraththennarike avanullathaal

Oru mazhayum…

Manjnjum mazhayum pollunna veyilum

Ellaam naathhante sammaanamaam

En jeevithaththinnu nannaay varaanaay

Enperkku thaathan orukkunnathaal

Oru mazhayum…

kallum mullum kollunna vazhiyil

Ennotukoote natakkunnavan

En paadamitarri njaan veenupoyaal

Enne tholil vahichcheetuvon

Eru mazhayum…